Listen live radio

ആർ.സി.സി സ്ഥാപക ഡയറക്ടറും പ്രശസ്ത അർബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു

after post image
0

- Advertisement -

 

 

തിരുവന്തപുരം: തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ സ്ഥാപക ഡയറക്ടറും പ്രശസ്ത അർബുദ രോഗ വിദഗ്ധമുമായ ഡോ.
എം. കൃഷ്ണൻ നായർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തിൽ നടത്തും.

ആർ.സി.സിയുടെ വളർച്ചയിൽ നിർണയാകമായ പങ്ക് വഹിച്ച ഡോ. എം കൃഷ്ണൻ നായരെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. പത്തുവർഷത്തിലേറെ കാലം ലോകാരോഗ്യ സംഘടനയിൽ ക്യാൻസറിനെ കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ഡബ്ല്യു.എച്ച്.ഒയുടെ ഡയറക്ടർ ജനറൽ, ഡബ്ല്യു.എച്ച്.ഒ ക്യാൻസർ ടെക്നിക്കൽ ഗ്രൂപ്പ് (സി.ടി.ജി) എന്നിവയുടെ ഉപദേശക സമിതിയിൽ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

 

 

Leave A Reply

Your email address will not be published.