Listen live radio

പ്ലസ് വൺ സീറ്റ് വർധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി: സ്‌കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിക്കും

after post image
0

- Advertisement -

 

 

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വർധിപ്പിച്ചുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം ഉത്തരവായി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10 ശതമാനം ആയി ഉയർത്തി. നിലവിൽ 20 ശതമാനം സീറ്റ് വർധനവ് ഏർപ്പെടുത്തിയ ഏഴ് ജില്ലകളിൽ സീറ്റിൻറെ ആവശ്യകത അനുസരിച്ച് സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റും വർധിപ്പിച്ചു.

ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വർദ്ധനവിന് അപേക്ഷ സമർപ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകൾക്കും അൺ എയിഡഡ് സ്‌കൂളുകൾക്കും 10 ശതമാനം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്‌കൂളുകൾക്കും അൺഎയിഡഡ് സ്‌കൂളുകൾക്കും നിബന്ധനകൾക്ക് വിധേയമായി മാർജ്ജിനൽ വർധനവിൻറെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീർന്നില്ലെങ്കിൽ സർക്കാർ സ്‌കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.

 

 

Leave A Reply

Your email address will not be published.