Listen live radio

ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകൾ കൈമാറി പൃഥ്വിരാജ്

after post image
0

- Advertisement -

 

 

ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉള്ളവർക്ക് സഹായമായി കുക്കറുകൾ കൈമാറി ‘കടുവ’ സിനിമയുടെ അണിയറപ്രവർത്തകർ. രണ്ട് പഞ്ചായത്തുകൾക്കുമായി 200 കുക്കറുകളാണ് പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും ചേർന്ന് നൽകിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് പലയിടങ്ങളിൽ നിന്നായി സഹായവാഗ്ദാനങ്ങൾ ലഭിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തി വച്ചിരുന്ന കടുവയുടെ ചിത്രീകരണം അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നു നിർമ്മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാമിന്റേതാണ്.

സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നു. അടുത്ത വർഷം വിഷുവിനു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.

 

 

Leave A Reply

Your email address will not be published.