Listen live radio

ജില്ലയിൽ 310 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.90

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 310 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 190 പേർ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.90 ആണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125462 ആയി. 121902 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2706 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2561 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 34 , മാനന്തവാടി 33 , ബത്തേരി 28 , പൂതാടി 22 , കൽപ്പറ്റ 20 , കണിയാമ്പറ്റ , പനമരം 18 വീതം , കോട്ടത്തറ 17 , മുട്ടിൽ 13 , പടിഞ്ഞാറത്തറ , തവിഞ്ഞാൽ 12 വീതം , മീനങ്ങാടി , മുള്ളൻകൊല്ലി 10 വീതം , നെന്മേനി 9 , തിരുനെല്ലി 8 , അമ്പലവയൽ , എടവക , മേപ്പാടി , വൈത്തിരി 7 വീതം , നൂൽപ്പുഴ 5 , പൊഴുതന , തരിയോട് , തൊണ്ടർനാട് , വെള്ളമുണ്ട , വെങ്ങപ്പള്ളി 2 വീതം , മൂപ്പൈനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബാംഗ്ലൂരിൽ നിന്നും വന്ന പടിഞ്ഞാറത്തറ സ്വദേശിക്കും , ഡെൽഹിയിൽ നിന്ന് വന്ന നെന്മേനി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

190 പേർക്ക് ഇന്ന് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 20 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 170 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

598 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 598 പേരാണ്. 280 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7900 പേർ. ഇന്ന് പുതുതായി 20 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1596 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 831835 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതിൽ 830967 എണ്ണത്തിന്റെ ഫലം ലഭിച്ചു. 705505 പേർ നെഗറ്റീവും 125462 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.