Listen live radio

78-ാം പിറന്നാൾ നിറവിൽ ഉമ്മൻചാണ്ടി; പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല

after post image
0

- Advertisement -

 

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് 78-ാം ജന്മദിനം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാൾ ദിനം. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലിൽ വീട്ടിൽ അദ്ദേഹം സന്ദർശകരെ കാണും. ശേഷം മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

കൊവിഡ് കാലമായതിനാൽ ഫോണിൽ വിളിച്ചും വിഡിയോ കോളിലൂടെയും മറ്റുമാണ് പാർട്ടിപ്രവർത്തകരും സുഹൃത്തുക്കളും ഇത്തവണയും ആശംസകൾ നേർന്നത്. നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മൻചാണ്ടിയുടെ 78-ാം ജന്മദിനം. പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ഉമ്മൻ ചാണ്ടിയുടെ ജനനം.

 

Leave A Reply

Your email address will not be published.