Listen live radio

മാസ്‌കിട്ട് ജാഗ്രതയോടെ; ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂൾ തുറക്കൽ; പത്ത് ലക്ഷത്തിലേറെ വിദ്യാർത്ഥികളെത്തും

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്‌കൂളുകളിലെത്തുന്നത്.
എല്ലാ സ്‌കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കും.രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.

കുട്ടികൾ സ്‌കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

Leave A Reply

Your email address will not be published.