Listen live radio

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസ്: ഒമ്പത്, പ്ലസ്വൺ ക്ലാസുകൾ 15 മുതൽ തന്നെ

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകൾ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. നേരത്തെ ഈ മാസം 15 മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

അതേസമയം ഒമ്പത്, പ്ലസ്വൺ ക്ലാസുകൾ 15ന് തന്നെയാകും ആരംഭിക്കുക. വിദ്യാർത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തിൽ പുനരാരംഭിക്കുന്നത്.

ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് സർവെ നടത്തുന്നത്. സംസ്ഥാനത്ത് മറ്റുള്ള കുട്ടികൾക്ക് നവംബർ ഒന്നിന് തന്നെ സ്‌കൂൾ തുറന്ന് ക്ലാസുകൾ ആരംഭിച്ചിരുന്നു.

 

 

Leave A Reply

Your email address will not be published.