Listen live radio

പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ

after post image
0

- Advertisement -

 

 

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു, ശക്തി പ്രാപിച്ചു മധ്യ-കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിൽനിന്ന് മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്-ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴിയും രൂപപ്പെട്ടു. ന്യൂനമർദത്തിന്റെയും ന്യൂനമർദ പാത്തിയുടെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 9 നും 12 നും ഇടയിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:

വെള്ളി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ശനി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി

തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി

Leave A Reply

Your email address will not be published.