Listen live radio

വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി: കാണാതായത് ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ടു വിദ്യാർഥികളെയും

after post image
0

- Advertisement -

 

പാലക്കാട്: ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ടു വിദ്യാർഥികളെയും കാണാതായെന്നു പരാതി. ഇവർ ഒമ്പതാംക്ലാസ് വിദ്യാർഥിനികളാണ്. വിദ്യാർത്ഥികൾ ബുധനാഴ്ച സ്‌കൂളിലെത്തിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സഹോദരിമാർ സഹപാഠികൾക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ തിരോധാനത്തിൽ ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Leave A Reply

Your email address will not be published.