Listen live radio

പത്തുലക്ഷം രൂപയുടെ നിർമിതികൾ പാഴായി : മൺകുഴി കുടിവെള്ളപദ്ധതി പാളി

after post image
0

- Advertisement -

ഗൂഡല്ലൂർ: മൺകുഴിയിൽ ഗൂഡല്ലൂർ നഗരസഭ നിർമാണം പൂർത്തീകരിച്ച കുടിവെള്ളപദ്ധതി പാളി. 2016-17 കാലത്ത് പത്തുലക്ഷം രൂപ ചെലവിട്ട് തനത് ഫണ്ടിൽ നിർമിച്ച കുടിവെള്ളപദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. മൺകുഴിയിലെ മൂവായിരത്തോളം വരുന്ന കുടുംബാംഗങ്ങൾക്ക് ഉപയോഗപ്രഥമാക്കാനായിരുന്നു കുടിവെള്ളപദ്ധതി.

മൺകുഴി ക്ഷേത്രത്തിന് മുന്നിലൂടെപോകുന്ന റോഡിന്റെയരികിൽ, സൗജന്യമായി കിട്ടിയ നാലുസെന്റ് സ്ഥലത്ത് കിണർകുഴിക്കുകയും പമ്പുഹൗസും പമ്പുസെറ്റും സ്ഥാപിച്ചിട്ട് പൈപ്പിടുകയും സമീപത്ത് 300 മീറ്റർ അകലെ കുന്നിൻമുകളിലായി ടാങ്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കുടിവെള്ളം എത്തിക്കേണ്ട സ്ഥലത്തെ വീടുകൾക്ക് വെള്ളം കിട്ടാനായി പൈപ്പിടാൻ പദ്ധതി പ്രഖ്യാപിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും അധികൃതർ തയ്യാറാകുന്നില്ല.

 

Leave A Reply

Your email address will not be published.