Listen live radio

ഇന്ധനവില: 2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാൽ കേന്ദ്രം നികുതി കുറയ്ക്കുമ്‌ബോൾ കേരളത്തിന്റെ നികുതിയിലും കുറവുവരുമെന്നും ധനമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ നികുതി 10 രൂപയും അഞ്ച് രൂപയുമായി കുറച്ചപ്പോൾ കേരളത്തിൽ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ് കുറഞ്ഞത്. ഇതിൽ ഡിസലിന്റെ 2.30 രൂപയും പെട്രോളിന്റെ 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വകയായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ നികുതി നിരക്ക് നേരത്തേതന്നെ കുറച്ചതാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണയാണ് കേരളം നികുതി വർധിപ്പിച്ചത്. 2014 സെപ്തംബർ മുതൽ ഈ വർധന കാണാം. 2015 ജനുവരിയിൽ ക്രൂഡ്ഓയിൽ വില 46.59 ഡോളറായി. ഈ വിലകുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാൻ ആ സർക്കാർ തയാറായില്ല. 2014 ഓഗസ്റ്റിൽ പെട്രോളിന്റെ സംസ്ഥാന നികുതി 26.21 ശതമാനമായിരുന്നു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോൾ അന്നത്തെ സർക്കാർ സെപ്തംബറിൽ 26.92 ശതമാനമായി നികുതി വർധിപ്പിക്കുകയായിരുന്നു.

ഒക്ടോബറിൽ 27.42 ശതമാനമായും നവംബറിൽ 28.72 ശതമാനമായും 2015 ജനുവരിയിൽ 29.92 ശതമാനമായും നികുതി നിരക്ക് വർധിപ്പിച്ചു. 2015 ഫെബ്രുവരിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാൻ തുടങ്ങിയപ്പോഴും ഇവിടെ നികുതി 30.18 ശതമാനമായി ഉയർത്തുകയാണ് ചെയ്തത്.

അതേസമയം 2016 മുതൽ കേരളം നികുതി നിരക്ക് വർധിപ്പിച്ചിട്ടേയില്ല. എന്ന് മാത്രമല്ല 2018 ജൂണിൽ പെട്രോളിന്റെ നികുതി നിരക്ക് 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 22.76 ശതമാനമായും കുറച്ചു. 509 കോടി രൂപയുടെ ആശ്വാസമാണ് അന്ന് ആ നടപടിയിലൂടെ സംസ്ഥാനം ജനങ്ങൾക്ക് നൽകിയത്. അന്നത്തെ പെട്രോൾ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ കുറഞ്ഞത് 1500 കോടിയുടെ ആശ്വാസമെങ്കിലും ജനത്തിന് കിട്ടിയിട്ടുണ്ടാവും.

 

Leave A Reply

Your email address will not be published.