Listen live radio

രാജ്യത്ത് വാക്‌സീൻ വിതരണം കുറയുന്നു; ആകെ നൽകിയത് 108 കോടി ഡോസ്, രണ്ട് ഡോസും എടുക്കാനായവർ 34 കോടി

after post image
0

- Advertisement -

ദില്ലി: രാജ്യത്ത് വാക്‌സീൻ വിതരണം വൻ തോതിൽ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാൽപ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്‌സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ വാക്‌സീൻ നൽകിയത് സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. ആറ് കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്‌സീനാണ് അന്ന് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ സെപ്റ്റബർ പതിനേഴിന് മാത്രം രണ്ടര കോടി ഡോസ് വാക്‌സീൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോർഡും സ്ഥാപിച്ചു. എന്നാൽ വാക്‌സീൻ വിതരണം രാജ്യത്ത് ഇപ്പോൾ ഇഴയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഴ്ച നൽകാനായത് വെറും രണ്ട് കോടി നാൽപ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഉയർന്ന വാക്‌സീൻ വിതരണം ഒക്ടോബർ പതിനെട്ടിനാണ്. അന്ന് നൽകിയത് 91,20,000 ഡോസ്. രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയതതിൽ 74 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിപ്പോൾ രണ്ട് ഡോസും നൽകാനായത് 34 കോടി പേർക്കാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്‌സീൻ വിതരണം ചെയ്യാതെ ഇരിക്കുന്നുണ്ടെന്നാണ് ശനിയാഴ്ച വരെയുള്ള കണക്കുകൾ.

എന്നാൽ വാക്‌സീൻ വിതരണം കുറയുന്നത് ഉത്സവകാലമായതിനാലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിൻറെ വിശദീകരണം. വലിയൊരു ശതമാനം പേർക്ക് ആദ്യ ഡോസ് നൽകാനായെന്നും അധികൃതർ പറയുന്നു. വാക്‌സീൻ വിതരണം ഊർജ്ജിതപ്പെടുത്താൻ വീടുകളിൽ വാക്‌സീനെത്തിക്കുന്ന പരിപാടികൾക്കടക്കം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്‌സീൻ നൽകാനാകണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം.16 കോടി വാക്‌സീൻ ഡോസുകൾ സംസ്ഥാനങ്ങളിൽ ഉപയോഗിക്കാതിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

 

Leave A Reply

Your email address will not be published.