Listen live radio

വിദ്യാകിരണം പദ്ധതി; 45,313 ലാപ്ടോപ് വിതരണം തുടങ്ങി; ആദ്യഘട്ടത്തിൽ മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും ലാപ്ടോപ്

after post image
0

- Advertisement -

 

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം’ പദ്ധതി പ്രകാരമുള്ള ലാപ്‌ടോപ് വിതരണം തുടങ്ങി. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും 10, 12 ക്ലാസുകളിലെ എസ്സി വിഭാഗക്കാരായ മുഴുവൻ വിദ്യാർഥികൾക്കുമാണ് ആദ്യഘട്ടത്തിൽ ലാപ്‌ടോപ് നൽകുക. 45,313 കുട്ടികൾക്കാണ് ലാപ്‌ടോപ് നൽകുന്നത്.

മൂന്നുവർഷ വാറന്റിയുള്ള ലാപ്‌ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്റ്റ്‌വെയറും അടക്കമാണ് നൽകുന്നത്. നികുതിയുൾപ്പെടെ 18,000 രൂപ നിരക്കിൽ 81.56 കോടി രൂപയ്ക്കുള്ള ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നു. മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും ലാപ്‌ടോപ് ഉറപ്പാക്കുന്നത് രാജ്യത്ത് ആദ്യമാണ്.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഇത് സാധ്യമാക്കിയത്.

 

 

 

Leave A Reply

Your email address will not be published.