Listen live radio

മോഡലുകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ച അപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ: കൂടുതൽ വിവരങ്ങൾ പുറത്ത്

after post image
0

- Advertisement -

 

 

 

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മാള സ്വദേശി അബ്ദുൽ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുൽ റഹ്മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. പുലർച്ചെയുണ്ടായ അപകടത്തിൽ 2019 ലെ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചു.

ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആഷിഖ്. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ പ്രധാന റോഡിനേയും സർവീസ് റോഡിനേയും വേർതിരിക്കുന്ന ഡിവൈഡറിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത് എന്നാണ് ഡ്രൈവറുടെ മൊഴി.

 

 

Leave A Reply

Your email address will not be published.