Listen live radio

സിനിമ ഷൂട്ടിങ് തടസപ്പെടുത്തി പ്രതിഷേധം; യൂത്ത് കോൺഗ്രസും കെ.പി.സി.സിയും രണ്ടുതട്ടിൽ

after post image
0

- Advertisement -

 

 

 

കൊച്ചി: സിനിമ ചിത്രീകരണം തടസപ്പെടുത്തിയുളള പ്രതിഷേധത്തിൽ കെ.പി.സി.സി നേതൃത്വവും യൂത്ത് കോൺഗ്രസും രണ്ട് തട്ടിൽ.
ഷൂട്ടിങ് തടസപ്പെടുത്തുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി നേതൃത്വം യൂത്ത് കോൺഗ്രസിനേട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സിനിമാ ചിത്രീകരണം നടത്തിയാൽ ഇടപെടുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂത്ത് കോൺഗ്രസ്.

സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അതിനാൽ സമരത്തിൽ നിന്നും പിന്മാറണമെന്നുമാണ് കെ. സുധാകരൻറെ ആവശ്യം. അതേസമയം, ജോജുവിൻറെ ഭാഗത്ത് നിന്നുണ്ടായ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് എൻ.എസ് നുസൂർ അറിയിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. സമരത്തിൽ ജോജു ജോർജിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു. എറണാകുളം പുത്തൻകുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിൽ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണം നടന്ന ഇടത്തേക്കും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.

 

Leave A Reply

Your email address will not be published.