Listen live radio

ജില്ലയിൽ 444 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 17.5

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 444 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 291 പേർ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.5 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128235 ആയി. 124963 പേർ രോഗമുക്തരായി. നിലവിൽ 2260 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2121 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പനമരം 31, കൽപ്പറ്റ, കോട്ടത്തറ 27 വീതം, മാനന്തവാടി, മീനങ്ങാടി, മേപ്പാടി 25 വീതം, നെന്മേനി, വൈത്തിരി 24 വീതം, പൂതാടി 23, വെള്ളമുണ്ട 22, ബത്തേരി 21, കണിയാമ്പറ്റ, മുട്ടിൽ, തൊണ്ടർനാട് 20 വീതം, പടിഞ്ഞാറത്തറ 16, അമ്പലവയൽ, പുൽപ്പള്ളി, തവിഞ്ഞാൽ 15 വീതം, പൊഴുതന 13, എടവക 12, മുള്ളൻകൊല്ലി 8, മൂപ്പൈനാട്, വെങ്ങപ്പള്ളി 5 വീതം, നൂൽപ്പുഴ 4, തരിയോട് 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1073 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1073 പേരാണ്. 963 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 9790 പേർ. ജില്ലയിൽ നിന്ന് 1557 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 846282 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 844012 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 715777 പേർ നെഗറ്റീവും 128235 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.