Listen live radio

കോവിഡ് മരണത്തിൽ കണക്കുകൾ വീണ്ടും തെറ്റുന്നു; പട്ടികയിലേക്ക് വീണ്ടും 15,000 അപേക്ഷകൾ

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പതിനയ്യായിരത്തിലേറെ പേരുടെ ആശ്രിതർ ആരോഗ്യവകുപ്പ് നിയോഗിച്ച ജില്ലാതല സമിതികൾക്ക് അപേക്ഷ നൽകി.

ഇതിൽ 6209 മരണങ്ങൾ ഇതുവരെ പട്ടികയിൽ ഉൾപ്പെടുത്തി. ബാക്കിയുള്ളവ പരിഗണനയിലാണ്. നിലവിൽ ഉൾപ്പെടുത്തിയ ഭൂരിഭാഗം മരണങ്ങളും രേഖകളുണ്ടായിട്ടും പട്ടികയിൽ നിന്ന് ഒഴിവാക്കിയവയാണ്. പഴയ മരണങ്ങൾ ഉൾപ്പെടുത്തിയതോടെ മരണനിരക്ക് 0.52 ശതമാനത്തിൽ നിന്ന് 0.66% ആയി.

കോവിഡ് ബാധിച്ചു 30 ദിവസത്തിനകമുള്ള മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള അപേക്ഷകളും ഇപ്പോൾ പരിഗണിക്കുന്നുണ്ട്. ഇത്തരത്തിൽ 1800 മരണങ്ങളാണ് ഇതുവരെ പട്ടികയിൽ ചേർത്തത്. കൂട്ടിച്ചേർത്തവ ഉൾപ്പെടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആണ്. ബാക്കി അപേക്ഷകൾ കൂടി പരിഗണിച്ചാൽ ഇതു 40,000 കടക്കും.

 

 

Leave A Reply

Your email address will not be published.