Listen live radio

ജില്ലയിൽ 254 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.40

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 254 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 289 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.40 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128489 ആയി. 125254 പേർ രോഗമുക്തരായി. നിലവിൽ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2290 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 35 , ബത്തേരി 29 , വെങ്ങപ്പള്ളി 24 , കൽപ്പറ്റ , മാനന്തവാടി , മേപ്പാടി 22 വീതം , മുട്ടിൽ 11 , മുള്ളൻകൊല്ലി , നെന്മേനി 10 വീതം , എടവക 9 , അമ്പലവയൽ , മീനങ്ങാടി , വൈത്തിരി 8 വീതം , പനമരം 7 , പൊഴുതന , നൂൽപ്പുഴ 6 വീതം , പൂതാടി 5 ,തവിഞ്ഞാൽ 4 , കണിയാമ്പറ്റ , വെള്ളമുണ്ട 3 വീതം , തരിയോട് , തൊണ്ടർനാട് ഓരോർത്തർക്കുമാണ് സമ്പർക്ക ത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1230 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1230 പേരാണ്. 350 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 10670 പേർ. ജില്ലയിൽ നിന്ന് 1759 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 848041 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 846223 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 717734 പേർ നെഗറ്റീവും 128489 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.