Listen live radio

ജില്ലയിൽ 247 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 14.40

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 247 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 204 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128736 ആയി. 125458 പേർ രോഗമുക്തരായി. നിലവിൽ 2459 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2332 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പൂതാടി 23 , മാനന്തവാടി 20 , കൽപ്പറ്റ , നെന്മേനി , പനമരം , തൊണ്ടർനാട് 17 വീതം , വെള്ളമുണ്ട 13 , മീനങ്ങാടി , മുട്ടിൽ , പടിഞ്ഞാറത്തറ , തവിഞ്ഞാൽ 10 വീതം , കോട്ടത്തറ , ബത്തേരി , വൈത്തിരി 9 വീതം , വെങ്ങപ്പള്ളി 8 , കണിയാമ്പറ്റ 6 , അമ്പലവയൽ , എടവക , മൂപ്പൈനാട് , നൂൽപ്പുഴ , പുൽപ്പള്ളി 5 വീതം , മേപ്പാടി , പൊഴുതന , തിരുനെല്ലി 4 വീതം , തരിയോട് 3 , മുള്ളൻകൊല്ലി 2 ആൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1768 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1768 പേരാണ്. 878 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 11560 പേർ. ജില്ലയിൽ നിന്ന് 1203 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 849244 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 847559 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 718823 പേർ നെഗറ്റീവും 128736 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.