Listen live radio

ജില്ലയിൽ 335 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 20.61

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 335 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 333 പേർ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129263 ആയി. 125851 പേർ രോഗമുക്തരായി. നിലവിൽ 2506 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2383 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

വൈത്തിരി 59, മേപ്പാടി, കോട്ടത്തറ 32 വീതം, പൂതാടി 24, മാനന്തവാടി, മുട്ടിൽ 22 വീതം, വെളളമുണ്ട 19, കൽപ്പറ്റ 15, പനമരം, എടവക 13 വീതം, ബത്തേരി 11, നെന്മേനി 10, അമ്പലവയൽ, കണിയാമ്പറ്റ 8 വീതം, തവിഞ്ഞാൽ, മൂപ്പൈനാട്, മീനങ്ങാടി, പടിഞ്ഞാറത്തറ 5 വീതം, പൊഴുതന, പുൽപ്പള്ളി, വെങ്ങപ്പള്ളി, തൊണ്ടർനാട് 4 വീതം, മുള്ളൻകൊല്ലി, നൂൽപ്പുഴ, തിരുനെല്ലി 3 വീതം, തരിയോട് 2 ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1402 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (14.11.21) പുതുതായി നിരീക്ഷണത്തിലായത് 1402 പേരാണ്. 638 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 13369 പേർ. ജില്ലയിൽ നിന്ന് 1276 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 852339 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 850720 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 721457 പേർ നെഗറ്റീവും 129263 പേർ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.