Listen live radio

വളർത്തു നായകളുടെ ആക്രമണത്തിൽ നിന്നു വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച 20 നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്

after post image
0

- Advertisement -

 

 

 

കോഴിക്കോട്: താമരശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്.
അമ്പായത്തോടിൽ വീട്ടമ്മയായ ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്ന് തടഞ്ഞ 20 പേർക്കെതിരെയാണ് നായകളുടെ ഉടമ റോഷൻ നൽകിയ പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തത്. ഫൗസിയ നായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്.

വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകനായ റോഷന്റെ നായയാണ് ഫൗസിയയെ ആക്രമിച്ചത്. ആളുകളെത്തി നായ്ക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും ഇവ കടിവിടാതെ ദേഹം മുഴുവൻ കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. മുൻപും പ്രദേശവാസികളായ ആളുകളെ ഇതേ നായ്ക്കൾ ആക്രമിച്ചിരുന്നു. സംഭവം തുടർന്നിട്ടും ഉടമ ഇത് ശ്രദ്ധിക്കുന്നില്ലെന്ന പേരിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നതാണ്.

അതേസമയം നായയുടെ ഉടമ റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ താമരശേരി ഡിവൈഎസ്പിക്ക് പരാതി നൽകി. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. ഫൗസിയയുടെ ഭർത്താവ് രോഗിയാണ്. നായ്ക്കളുടെ കൂട്ടംചേർന്ന അക്രമത്തിനു ഇരയായ ഇവർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഉടമയെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.

 

 

Leave A Reply

Your email address will not be published.