Listen live radio

ജില്ലയിൽ 104 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.72

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 104 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 273 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.72 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129535 ആയി. 126415 പേർ രോഗമുക്തരായി. നിലവിൽ 2448 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2307 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മാനന്തവാടി 14 , ബത്തേരി 11 , മീനങ്ങാടി , നെന്മേനി 10 വീതം , പൂതാടി 6, അമ്പലവയൽ , മുള്ളൻകൊല്ലി , നൂൽപ്പുഴ , പനമരം 5 വീതം , കണിയാമ്പറ്റ, തവിഞ്ഞാൽ 4 വീതം , പുൽപ്പള്ളി , തരിയോട് , വെള്ളമുണ്ട 3 വീതം, എടവക , കൽപ്പറ്റ , കോട്ടത്തറ , മേപ്പാടി , മൂപ്പൈനാട് , തിരുനെല്ലി, വൈത്തിരി 2 വീതം , മുട്ടിൽ , പടിഞ്ഞാറത്തറ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1492 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (16.11.21) പുതുതായി നിരീക്ഷണത്തിലായത് 1492 പേരാണ്. 1571 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 13709 പേർ. ജില്ലയിൽ നിന്ന് 1816 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 854547 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 853150 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 723615 പേർ നെഗറ്റീവും 129535 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.