Listen live radio

ജില്ലയിൽ 330 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 18.68

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 330 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 183 പേർ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129865 ആയി. 126600 പേർ രോഗമുക്തരായി. നിലവിൽ 2335 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2189 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 951 പേർ ഉൾപ്പെടെ ആകെ 13758 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് 1595 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

തവിഞ്ഞാൽ 35 , പനമരം 32 , അമ്പലവയൽ 31 ,മാനന്തവാടി 20, മീനങ്ങാടി , വൈത്തിരി 19 വീതം , മുട്ടിൽ 17, പൂതാടി 16 , കൽപ്പറ്റ 15, പൊഴുതന, ബത്തേരി , വെള്ളമുണ്ട 14 വീതം , നെന്മേനി 13 , മേപ്പാടി 11 , എടവക, കണിയാമ്പറ്റ 9 വീതം, കോട്ടത്തറ 7, മുള്ളൻകൊല്ലി , മൂപ്പൈനാട്, പടിഞ്ഞാറത്തറ, പുൽപ്പള്ളി , തൊണ്ടർനാട് , വെങ്ങപ്പള്ളി 5 വീതം, നൂൽപ്പുഴ 4 , തിരുനെല്ലി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

Leave A Reply

Your email address will not be published.