Listen live radio

മുളയുൽപന്ന നിർമ്മാണ പരിശീലന കളരിക്ക് തൃക്കൈപ്പറ്റ പൈതൃക ഗ്രാമത്തിൽ തുടക്കമായി

after post image
0

- Advertisement -

 

ആർ.ജി.സി.ബി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദിവാസി പൈതൃക പഠനത്തിന്റെ ഭാഗമായി തൃക്കൈപ്പറ്റ പൈതൃക ഗ്രാമം – കരകൗശല സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന കളരിയ്ക്ക് ത്യക്കൈപ്പറ്റ പൈതൃക ഗ്രാമത്തിൽ തുടക്കമായി. പരമ്പരാഗത ഉത്പന്നങ്ങൾക്കു പുറമേ, ഓഫീസുകളിലും മറ്റും ഉപയോഗിക്കാവുന്ന ഫയൽ ട്രേ, പെൻ സ്റ്റാന്റ്, വേസ്റ്റ് ബാസ്‌ക്കറ്റ്, ലാംപ് ഷേടുകൾ, വിവിധ തരം ഫ്ളവർ വേയ്സുകൾ തുടങ്ങിയവ നിർമ്മിക്കാനുള്ള 15 ദിവസത്തെ പരിശീലനമാണ് പ്രദേശത്തെ ആദിവാസികൾക്കായി നൽകുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രജ്ഞനായ ഡോ. എസ്. പ്രമോദ് നിർവ്വഹിച്ചു. ആർ.ജി.സി.ബി പ്രവർത്തകരായ ഡോ. എൻ.പി. അനീഷ്, മൊഹ്സിൻ നൈം, എസ്. രോഷ്നി, ശ്യാം ശങ്കരൻ, എബിൻ എബ്രഹാം, കരകൗശല സംഘത്തിലെ ഭാരവാഹികളായ ചന്ദ്രശേഖരൻ തമ്പി, മോളി തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.