Listen live radio

മരക്കാറിന്റെ സെറ്റിൽ വിജയ് സേതുപതിയുടെ സർപ്രൈസ് വിസിറ്റ്

after post image
0

- Advertisement -

 

 

മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോൾ അതിൻറെ ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകരും മോഹൻലാൽ ഫാൻസും. ചിത്രം ഡിസംബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അറുന്നൂറിലധികം ഫാൻസ് ഷോയുമായി ചിത്രം വലിയ രീതിയിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. സിനിമയുടെ റിലീസിനായി മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിന് മുകളിലായി. ഇപ്പോൾ മരക്കാറിന്റെ ഗംഭീര സെറ്റിൽ വിജയ് സേതുപതിയുടെ സർപ്രൈസ് വിസിറ്റ് നടത്തിയ വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നേരത്തെ അജിത് സെറ്റിൽ എത്തിയ വീഡിയോ പുറത്തുവിട്ടിരുന്നു. വിജയ് സേതുപതി മോഹൻലാലുമായും, പ്രിയദർശനുമായും സംസാരിക്കുന്നത് വിഡിയോയിൽ കാണാം.

മരക്കാർ: അറബിക്കടലിന്റെ സിംഹം ഇപ്പോൾ ഐഎംഡിബി റാങ്കിംഗിലും മുന്നിലെത്തിയിരിക്കുകയാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും എന്ന ഐഎംഡിബി ലിസ്റ്റിൽ ആണ് ഒന്നാമതെത്തിയിരിക്കുന്നത്. രാജമൗലി ചിത്രം ആർആർ ആറിനെയും പിന്തള്ളിയാണ് മോഹൻലാൽ ചിത്രം ഒന്നാമതെത്തിയിരിക്കുന്നത്. ഐഎംഡിബി എന്ന ചുരുക്ക പേരിൽ വിളിക്കുന്ന ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് ലോകത്തെ എല്ലാ സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‌സൈറ്റാണ്.

മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെന്റ്സും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ മോഹൻലാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിൽ അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ഈ ചിത്രം മൂന്ന് അവാർഡുകൾ നേടി – മികച്ച ഫീച്ചർ ഫിലിം, മികച്ച സ്‌പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം.

 

Leave A Reply

Your email address will not be published.