Listen live radio

യൂണിവേഴ്സിറ്റി പരീക്ഷകള്‍ പുനക്രമീകരിക്കണം, കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് കത്തയച്ച് കെ എസ് യു

after post image
0

- Advertisement -

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ കോളേജുകളിലെ പി.ജി വിദ്യാർഥികൾക്ക് യുജിസി നെറ്റ് പരീക്ഷയുടെ ഇടയിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ് നിലവിലുള്ളത്. വയനാട് പാർലമെന്റ് എംപി രാഹുൽ ഗാന്ധിയും, കൽപ്പറ്റ എംഎൽഎ അഡ്വ.ടി.സിദ്ധീഖും നേതൃത്വം എറ്റെടുത്ത് വയനാട് ജില്ലയിൽ തന്നെ യു.ജി.സി.നെറ്റ് പരീക്ഷ സെന്റർ ആദ്യമായി അനുവദിച്ച ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത ചില വിദ്യാർഥികൾക്ക് തിരുവനന്തപുരം ഉൾപ്പെടെയുള്ള വിദൂര ജില്ലകളിലാണ് പരീക്ഷ കേന്ദ്രം ലഭിച്ചിരിക്കുന്നത്. എന്നാൽ ഇടവിട്ടുള്ള ദിവസങ്ങളിൽ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ 20, 21 തീയതികളിൽ നടക്കുന്ന നെറ്റ് പരീക്ഷകൾ എഴുതുന്നതിനു വിദ്യാർഥികൾക്ക് ദൂര യാത്ര ചെയ്തു പിറ്റേ ദിവസം തന്നെ തിരിച്ചെത്തി യൂണിവേഴ്സിറ്റി പരീക്ഷ എഴുതേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നാൽ ഇത്രയും ദൂരെ സെന്റർ ഉള്ള വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലും യു.ജി.സി നെറ്റ് പരീക്ഷ കഴിഞ്ഞ് യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് എത്തിചേരാൻ സാധികാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്, വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയം, കണക്കിലെടുത്ത് വിദ്യാർഥികൾക്ക് രണ്ടു പരീക്ഷകളും എഴുതാൻ പറ്റുന്ന രീതിയിൽ ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ തൊട്ടടുത്തുള്ള ദിവസങ്ങളിലേക്ക് പുന ക്രമീകരിക്കുന്നതിന് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച് കെ എസ് യു വയനാട് ജില്ലാ സെക്രട്ടറി ഗൗതം ഗോഗുൽദാസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്ക് കത്തയച്ചു.

Leave A Reply

Your email address will not be published.