Listen live radio

നെന്മേനി കൃഷിഭവനിൽ വന്‍ അഴിമതി ; വേലക്കാരിയുടെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങള്‍…

after post image
0

- Advertisement -

അഴിമതിക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കൈക്കൂലി വാങ്ങുന്നതും ചോദിക്കുന്നതും നിയമവിരുദ്ധമാണെന്ന് ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ചുമരുകളില്‍ പതിപ്പിച്ചിരിക്കുന്നത് നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ട്. എന്തൊരു പ്രഹസ്സനമാണെന്ന് എനിക്കും നിങ്ങള്‍ക്കും തോന്നിയിട്ടുണ്ടാകും. സത്യത്തില്‍ ഇതൊരു പ്രഹസ്സന പരമ്പര തന്നെയാണ്.
അത്തരത്തിലുള്ള അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും വാര്‍ത്തയാണ് നിങ്ങളുമായി ഇപ്പോള്‍ പങ്കുവെക്കാനുളളത്. സംഭവം നടന്നിരിക്കുന്നത് നെന്മേനി കൃഷിഭവനിലാണ്.

വീട്ടുജോലിക്കാരിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യങ്ങളുടെ തുക വകമാറ്റി നെന്മേനി കൃഷിഭവനിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നുവെന്ന ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെന്മേനി കൃഷി അസിസ്റ്റൻറ് കൃഷ്ണജയ്ക്കെതിരെ കൃഷി ഓഫീസർ അനുപമ പരാതി നല്‍കയതിനെ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചിരിക്കുന്നു. കൃഷ്ണ തൻ്റെ സുഹൃത്തും, വീട്ടുജോലിക്കാരിയുമായ സുനിതയെ ബിനാമിയാക്കിയാണ് തട്ടിപ്പ് നടത്തിയത്. ലക്ഷക്കണിന് രൂപയാണ് അതിവിദ്ഗമായി കൃഷ്ണ തട്ടിയെടുത്തത്. നെല്ല്, കുരുമുളക് തൈകൾ, പച്ചക്കറിതൈകൾ തുടങ്ങിയവയ്ക്ക് സബ്സിഡി ലഭിക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ദിനംപ്രതി കൃഷി ഭവനിൽ എത്തുന്നത്. അതിനിടയിൽ സുനിതയുടെ പേരിൽ നിരവധി അപേക്ഷകൾ തിരുകി കയറ്റി സബ്സിഡി തുക ബിനാമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് അതിവിദ്ഗതമായാണ് ക‍ൃഷി അസിറ്റന്‍റ് തട്ടിപ്പിന് കുടപിടിച്ചത് .
[facebook]
https://www.facebook.com/wayanadnewsdaily/posts/153046566313565
ഇതുപോലുള്ള നിരവധി അപേക്ഷകൾ കണ്ടപ്പോൾ കൃഷി ഓഫീസറായ അനുപമക്ക് സംശയം തോന്നിയതിന്‍റെ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അപ്പോൾ തന്നെ ജില്ലാ കൃഷി ഡപ്യൂട്ടി ഡയർക്ടർക്ക് പരാതി നൽകി. അദ്ദേഹത്തിൻ്റെ അന്വേഷണത്തിലും ഓഡിറ്റ് വിഭാഗത്തിൻ്റെ പരിശോധനയിലും ആരോപണം സ്ഥിരീകരിച്ചതായാണ് അറിവ്.എസ് ബി ഐ.അമ്പലവയൽ ശാഖയിലെ സുനിതയുടെ അക്കൗണ്ടിലേക്ക് കാർഷിക സബ്സിഡിയായി എൺപതിനായിരം രൂപയോളം ഇവർ അയച്ചതായി ബേങ്ക് സ്റ്റേറ്റ്മെൻറിൽ വ്യക്തമായി.

സുനിതയുടെ നോമിനിയായി ബാങ്കിൽ ഉള്ളത് കൃഷ്ണജയാണ്. നെന്മേനിയിൽ സുനിതക്ക് ഒരു സെൻ്റ് പോലും ഭൂമിയില്ല. പാട്ടകൃഷി ചെയ്തിട്ടുമില്ല. മീനങ്ങാടി ,അമ്പലവയൽ, പുൽപ്പള്ളി ,മുക്കം, എന്നീ കൃഷി ഓഫീസുകളിലും ക്യഷ്ണ മുന്‍പ് ജോലി ചെയ്തിട്ടുണ്ട്. സമാന തട്ടിപ്പ് നടത്തിയതിന് അമ്പലവയൽകൃഷി ഓഫീസിൽ നിന്ന് പണിഷ്മെൻ്റ് ലഭിച്ച് തുക തിരിച്ചടപ്പിച്ചിരുന്നു. കർഷകർക്ക് ഗുണകരമായ നിരവധി പദ്ധതികളും, ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അതിൻ്റെ ഫലം കൃഷിക്കാർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പണം തിരിച്ചടപ്പിച്ച് തടിയൂരാൻ തട്ടിപ്പ് സംഘം ശ്രമിക്കുന്നുണ്ടെന്നും ഇതിന് ചില സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്നും ആരോപിച്ച് യു ഡി എഫ് നേതാക്കൾ ഇന്ന് കൃഷിഭവനു മുന്നില്‍ ഉപരോധം നടത്തി.

Leave A Reply

Your email address will not be published.