Listen live radio

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ഉടന്‍?; അനുമതി തേടി സി​റം ഇന്‍സ്റ്റിറ്റ്യൂട്ട്

after post image
0

- Advertisement -

ദില്ലി: കോവിഡിന്റെ (Covid) പുതിയ വകഭേദമായ ഒമിക്രോണിന്റെ ആശങ്ക തുടരുന്നതിനിടെ ബൂസ്റ്റര്‍ ഡോസായി കോവിഷീല്‍ഡ് ഉപയോഗിക്കുന്നതിന് ഡ്രഗ് റെഗുലേറ്റര്‍ ഓഫ് ഇ​ന്ത്യ​യു​ടെ അനുമതി തേടി.

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ ഒരു ബൂസ്റ്റര്‍ ഷോട്ടിന്റെ ആവശ്യകതയുണ്ടെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് .

ബ്രിട്ടന്റെ മെ​ഡി​സി​ന്‍​സ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​ഡ​ക്‌​ട്സ് റെ​ഗു​ലേ​റ്റ​റി ഏ​ജ​ന്‍​സി ബൂ​സ്​​റ്റ​ര്‍ ഡോ​സാ​യി ‘ആ​സ്​​​ട്ര സെ​ന​ക’​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്‌.​ഐ.​ഐ) ഗ​വ​ണ്‍​മെന്‍റ്​ ആ​ന്‍​ഡ് റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ പ്ര​കാ​ശ് കു​മാ​ര്‍ സി​ങ്​ വ്യക്തമാക്കി.

നിലവില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്, പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാര്‍ വര്‍ധിച്ച്‌ വരുന്നതായും കമ്ബനി അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Leave A Reply

Your email address will not be published.