Listen live radio

നിയമനം

after post image
0

- Advertisement -

കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് & ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലര്‍ എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച്ച യഥാക്രമം ഡിസംബര്‍ 10, 13 തീയതികളില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടി ക്കാഴ്ച്ചക്കായി കോളേജില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in സന്ദര്‍ശിക്കുക.

ഉത്തരവാദിത്ത ടൂറിസം മിഷനില്‍ ട്രെയിനി നിയമനം

ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്‌റ്റൈപ്പന്റോടു കൂടി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ട്രെയിനി, അക്കൗണ്ടന്റ് ട്രെയിനി തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകള്‍ ഡിസംബര്‍ 23 ന് വൈകീട്ട് 5 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2334749 എന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസ് നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Leave A Reply

Your email address will not be published.