Listen live radio

വനം വകുപ്പ് എൻ.ഒ.സി ലഭിക്കാൻ മാസങ്ങളുടെ കാത്തിരിപ്പ്

after post image
0

- Advertisement -

വനം വകുപ്പ് എൻ.ഒ.സി ലഭിക്കാൻ മാസങ്ങളുടെ കാത്തിരിപ്പ്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പറും, കർഷകനും മാനന്തവാടി നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.ഡി.എഫ്.ഒ.യുമായുണ്ടായ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. എൻ.ഒ.സി. ലഭിക്കാൻ കാത്തിരിക്കുന്നത് നിരവധി കുടുംബങ്ങൾ.

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് അംഗം പി.എൻ. ഹരീന്ദ്രൻ, കർഷകനായ എ.എൻ. അനിൽകുമാർ എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഒൻപത് മാസങ്ങൾക്ക് മുൻപ് ഇരുവരും വനം വകുപ്പ് എൻ. ഒ.സിക്കായി അപേക്ഷ നൽകിയെങ്കിലും ഇതുവരെയും എൻ.ഒ.സി.നൽകാൻ തയ്യാറാവത്തതിനെ തുടർന്നാണ് ഇരുവരും കുത്തിയിരിപ്പ് തുടങ്ങിയത്.

സമരത്തെ തുടർന്ന് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി എം.രജീഷ് തുടങ്ങിയവരെത്തി ഡി.എഫ്.ഒ.യുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇരുവരുടെയും എൻ.ഒ.സി ഒരാഴ്ചയ്കകം നൽകുമെന്നും മുടങ്ങി കിടക്കുന്നവരുടെ എൻ.ഒ.സി.കൾ സ്ഥല പരിശോധനകൾ നടത്തി റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.