Listen live radio

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവി ബിപിന്‍ റാവത്തിന് അന്തിമോപചാരമര്‍പ്പിച്ച്‌ രാജ്യം

after post image
0

- Advertisement -

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവി ബിപിന്‍ റാവത്തിന് അന്തിമോപചാരമര്‍പ്പിച്ച്‌ രാജ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പാലം സൈനിക വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബിപിന്‍ റാവത്തിന്‍്റെ സംസ്കാര ചടങ്ങുകള്‍ ദില്ലി കാന്‍്റ് ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ നടക്കും.

 

ഇന്നലെ വൈകീട്ട് എട്ട് മണിയോടെ ആണ് വ്യോമ സേനയുടെ പ്രത്യേക വിമാനമായ എഎന്‍ 32 ദില്ലിയില്‍ എത്തിയത്. ബിപിന്‍ റാവത്ത് അടക്കം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച 13 പേരുടെയും മൃതദേഹം ഏറ്റുവാങ്ങാന്‍ പാലം സൈനിക വിമാനത്താവളം പൂര്‍ണ സജ്ജമായിരുന്നു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി സഹമന്ത്രിമാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് ഒപ്പം മൂന്ന് സേനാ വിഭാഗങ്ങളുടെ തലവന്മാരും പാലം വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

രാവിലെ 8.30 മുതല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികരുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വെയ്ക്കും. ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഉള്‍പ്പടെ അപകടത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

 

ശ്രീലങ്കന്‍ സംയുക്ത സൈന്യാധിപന്‍ ഉള്‍പ്പടെയുള്ള ലോകരാഷ്ട്ര പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ദില്ലി കാന്‍്റ് ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ അപകടത്തില്‍ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ ആണ് സൂക്ഷിക്കുക. മരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് ദില്ലിയില്‍ എത്താന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.