Listen live radio

മൂന്നു വയസുകാരിക്ക് ഉൾപ്പടെ മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ; ഇന്ത്യയിൽ 32 രോഗികൾ

after post image
0

- Advertisement -

 

 

മുംബൈ: മൂന്ന് വയസുകാരിക്ക് ഉൾപ്പടെ മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 32 ആയി ഉയർന്നു. മുംബൈയിൽ മൂന്ന് പേർക്കും പിംപിരി ചിൻവാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നാല് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു.

മുംബൈയിലെ മൂന്ന് രോഗികളും 48, 25, 37 വയസ് പ്രായമുള്ള പുരുഷൻമാരാണ്. ടാൻസാനിയ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണിവർ. പിംപിരി ചിൻവാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ രോഗം ബാധിച്ചവർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച നൈജീരിയൻ സ്ത്രീയുടെ സമ്പർക്കപട്ടികയിൽ വരുന്നവരാണ്.

ഏഴ് രോഗികളിൽ നാല് പേർ രണ്ട് ഡോസ് വാക്‌സിനും ഒരാൾ ഒറ്റ ഡോസ് വാക്‌സിനും സ്വീകരിച്ചു. ഒരാൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ല. ഇതിൽ നാല് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാൽ, മറ്റ് മൂന്ന് പേർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുവരെ ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.