Listen live radio

അതിദരിദ്ര നിർണയ പ്രക്രിയ; എന്യൂമറേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ

after post image
0

- Advertisement -

അതിദരിദ്ര നിർണയ പ്രക്രിയ എന്യൂമറേഷൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  ചൊവ്വ വൈകീട്ട് 5ന് കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിക്കും. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും, നഗരസഭകളിലും ഡിസംബർ 15, 16 തീയ്യതികളിലാണ് എന്യൂമറേഷൻ നടക്കുക. വാർഡ് തല സമിതികൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നിവയ്ക്ക് ശേഷം കണ്ടെത്തി എം.ഐ.എസിൽ അപ്ലോഡ് ചെയ്ത അതി ദരിദ്ര കുടുംബങ്ങളിൽ മാത്രമായിരിക്കും സർവ്വേ. ഇതിനായി ഓരോ വാർഡിലും ഒരു ഉദ്യോഗസ്ഥനെയും, രണ്ട് എന്യൂമറേറ്റർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.