Listen live radio

ഇനി വാട്ട്സ്‌ആപ്പില്‍ വോയ്സ് റെക്കോര്‍ഡ് ഇടുന്നതിന് മുന്‍പ് കേട്ടശേഷം ഡിലിറ്റ് ചെയ്യാനും ഓപ്ഷന്‍; ഹാന്‍ഡ്ഫ്രീയായി റെക്കോര്‍ഡ് ചെയ്ത ശേഷം സ്റ്റോപ് ചെയ്ത് സെന്‍ഡ് ചെയ്യണോ ഡിസില്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കാം; വാട്ട്സ്‌ആപിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ഇങ്ങനെ

after post image
0

- Advertisement -

രു നീണ്ടകഥയാണെങ്കിലും ഒരു അറിയിപ്പാണെങ്കിലും അത് കുത്തിയിരുന്ന് എഴുതി അയയ്ക്കുന്നതിനേക്കാള്‍ എളുപ്പമാണ് വാട്ട്സ്‌ആപ്പില്‍ ഒരു ശബ്ദ സന്ദേശമായി അയയ്ക്കുക എന്നത്.

ഇതുവരെയുള്ള സംവിധാനത്തില്‍ നിങ്ങള്‍ സന്ദേശം റെക്കോര്‍ഡ് ചെയ്താല്‍ ഉടനെ അത് സ്വമേധയാ അത് ആര്‍ക്കാണോ അയയ്ക്കുന്നത് അയാള്‍ക്ക് പോകുമായിരുന്നു. ഇത് പലപ്പോഴും അബദ്ധങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവെക്കാറുമുണ്ട്. പലപ്പോഴും തെറ്റുകള്‍ തിരുത്തി വീണ്ട്ം സന്ദേശം അയയ്ക്കേണ്ടതായും വരാറുണ്ട്.

എന്നാല്‍ ഇനി അതിന്റെ ആവശ്യം വരുന്നില്ല. നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശം അത് അയയ്ക്കുന്നതിനു മുന്‍പായി ഒന്നുകൂടി പരിശോധിക്കുവാനുള്ള വോയ്സ് മെസേജ് പ്രീവ്യു ടൂള്‍ വാട്ട്സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നു. ഈ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്‌ നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം അയയ്ക്കുന്നതിനു മുന്‍പായി നിങ്ങള്‍ക്ക് വീണ്ടും ഒരിക്കല്‍ കൂടി പരിശോധിക്കാം. ഇത് തെറ്റുകള്‍ കൂടാതെ സന്ദേശമയയ്ക്കുവാന്‍ നിങ്ങളെ സഹായിക്കും.

2013-ലാണ് വാട്ട്സ്‌ആപ്പ് ശബ്ദസന്ദേശം എന്ന സൗകര്യം ഒരുക്കുന്നത്. അന്നു മുതല്‍ ലോകമാകെ തന്നെ വാട്ട്സ്‌ആപ്പിന്റെ ഏറ്റവും ജനപ്രിയ ഫീച്ചറായി ഇത് മാറിയിരുന്നു. എഴുതി അയയ്ക്കുന്നതിനേക്കാള്‍ എളുപ്പമാണ് എന്നതുമാത്രമല്ല, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം പൂര്‍ണ്ണമായും വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കാനും ഇതുമൂലം കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത്. അതുകൊണ്ടു തന്നെയാണ് ഈ സംവിധാനം പെട്ടെന്ന് ജനപ്രീതി നേടിയതും.

എന്നാല്‍, ഇതുവരെ ഇത്തരം സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്താല്‍ ഉടന്‍ സ്വമേധയാ സെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. അതുമൂലം പല തെറ്റുകളും അടങ്ങിയ സന്ദേശങ്ങളായിരുന്നു പലപ്പോഴും പോയ്ക്കൊണ്ടിരുന്നത്. ഇനി അത് സംഭവിക്കില്ല. ഈ സൗകര്യം ഉപയോഗിക്കുവാനായി നിങ്ങള്‍ സന്ദേശമയയ്ക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ ഗ്രൂപ്പിന്റേയോ അക്കൗണ്ട് തുറന്ന് താഴെ വലതുഭാഗത്തുള്ള മൈക്രോഫോണ്‍ ചിഹ്നത്തില്‍ അമര്‍ത്തിപ്പിടിക്കുക. സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പായി ഹാന്‍ഡ് ഫ്രീ ആക്കുവാന്‍ സ്ലൈഡ് ചെയ്യുക.

സന്ദേശം റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ സ്റ്റോപ്പ് എന്നത് ടാപ് ചെയ്യുക. അതിനുശേഷം പ്ലേ ടു ലിസണ്‍ എന്നത് ടാപ്പ് ചെയ്യുക. ഒരു സന്ദേശത്തിന്റെ ഏതു ഭാഗത്തുനിന്നും നിങ്ങള്‍ക്ക് ഇത്തരത്തില്‍ ടാപ്പ് ചെയ്ത്, ആ ടൈം സ്ട്രാപ്പില്‍ റെക്കൊര്‍ഡ് ചെയ്ത സന്ദേശം കേള്‍ക്കാനാകും. അതിനുശേഷം നിങ്ങള്‍ക്ക് ആ സന്ദേശം നീക്കം ചെയ്യണമെങ്കില്‍ ട്രാഷ് എന്നതില്‍ ടാപ്പ് ചെയ്യുക, അതല്ല അത് അയയ്ക്കുവാനാണെങ്കില്‍ സെന്‍ഡ് എന്നതില്‍ ടാപ് ചെയ്യുക.

സന്ദേശങ്ങള്‍ സ്വമേധയാ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഈ പുതിയ ഫീച്ചറും വാട്ട്സ്‌ആപ്പ് പുറത്തിറക്കുന്നത്. ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചര്‍ ഓണ്‍ ആക്കിയാല്‍, ഉപയോക്താവ് ക്രമീകരിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാല്‍ എല്ലാ പുതിയ സന്ദേശങ്ങളും സ്വമേധയാ നീക്കം ചെയ്യപ്പെടും. കാണുവാനോ കേള്‍ക്കുവാനോ ഇഷ്ടപ്പെടാത്ത സന്ദേശങ്ങള്‍ എല്ലാം ഇത്തരത്തില്‍ നീക്കം ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.