Listen live radio

പി ഗഗാറിൻ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി

after post image
0

- Advertisement -

പി ഗഗാറിൻ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി. വയനാട്ടിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പി കുഞ്ഞിക്കണ്ണന്റെയും മീനാക്ഷിയുടെയും മൂന്നാമത്തെ മകനായി 1962 ഫെബ്രുവരി 14 നാണ് ഗഗാറിൻ ജനിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും അന്നത്തെ വയനാട്ടിലെ പൊതു വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം പഠനം തുടരാനായില്ല.

സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് പി ഗഗാറിൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനാകുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ഗഗാറിൻ മികച്ച സംഘാടകനായും പാർലമെന്റേറിയനായും തൊഴിലാളി സംഘടനാ നേതാവായും വയനാടിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ തിളങ്ങി.

വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെയാണ് ഗഗാറിൻ പൊതുരംഗത്ത് സജീവമായത്. എസ്എഫ്ഐ വൈത്തിരി താലൂക്ക് സെക്രട്ടറി പ്രസിഡണ്ട് ജില്ല ജോ. സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 1981ൽ ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ച് വരവെ സിപിഐ എം അംഗത്വം ലഭിച്ചു.

തുടർന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജില്ല വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിച്ച് ജില്ലയിൽ യുവജനപ്രസ്ഥാനം കെട്ടിപ്പെടുക്കാൻ നേതൃപരമായ പങ്ക് വഹിച്ചു. സിപിഐ എം വൈത്തിരി ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. 1988ൽ വൈത്തിരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000വരെ വൈത്തിരി ഏരിയ സെക്രട്ടറിയുടെ ചുമതല നിർവഹിച്ച് വന്നു. 1988 മുതൽ സിപിഐ എം ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ച് വരികയാണ്.

സംഘടനാ രംഗത്ത് മാത്രമല്ല ജനപ്രതിനിധിയായും സഹകാരിയായും ഗഗാറിൻ പാർലമെന്ററി രംഗത്തും തിളങ്ങി. പത്ത് വർഷം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് നാല് തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി വൈത്തിരി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് വർഷം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചു. വൈത്തിരി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടായും ജില്ല ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനറായും പ്രവർത്തിച്ചു.

എൻആർഇജിഎ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി, മോട്ടോർ ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) താലൂക്ക് പ്രസിഡന്റ്, ജില്ല ട്രഷറർ ,നിർമാണ തൊഴിലാളി യൂണിയൻ, പ്രഥമ ജില്ല സെക്രട്ടറി എന്നീ നിലകളിൽ മോട്ടോർ, തൊഴിലാളികളെയും നിർമാണതൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ മുൻ നിന്ന് പ്രവർത്തിച്ചു.

വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ ജനറൽ സെക്രട്ടറി, പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, അഗ്രികൾച്ചർ ആൻഡ് വെറ്ററിനറി യൂണിവേഴ്സിറ്റി ഫാം വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിച്ച് വരികയാണ്.

വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ നടത്തിയ യൂത്ത് മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്.

1984ൽ വൈദ്യുതി ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് 10 ദിവസം ജയിലിൽ അടച്ചു. വയനാടിന്റെ ജീവിത്പ്രശ്നങ്ങൾ ഉന്നയിച്ച് 2003ൽ നടന്ന ജയിൽ നിറയ്ക്കൽ സമരത്തിൽ പങ്കെടുത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ഏഴ് ദിവസം തടവ് അനുഭവിച്ചു. തോട്ടം തൊഴിലാളി സമരത്തിലും അങ്കണവാടി ജീവനക്കാർ നടത്തിയ സമരത്തിനുമെല്ലാം അദ്ദേഹം നേതൃത്വം നൽകി.

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നിൽ വയനാട്ടിൽ രൂപപ്പെട്ട പ്രക്ഷോഭമാണ്. ചാരിറ്റി ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 2015ൽ ഏഴ് ദിവസം നിരാഹാര സമരം അനുഷ്ടിച്ചു. ഇതിന്റെ ഫലമായാണ് നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടത്.

 

 

Leave A Reply

Your email address will not be published.