Listen live radio

കടുവയെ പിടികൂടുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ അടക്കം 180ഓളം വനംവകുപ്പ് ജീവനക്കാർ, എന്നാൽ പൊതുജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത് ആത്മവീര്യം നശിപ്പിക്കുന്ന പ്രവർത്തി

after post image
0

- Advertisement -

മാനന്തവാടി: കുറുക്കൻമൂല ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ അടക്കം 180ഓളം വനംവകുപ്പ് ജീവനക്കാർ 15 ദിവസമായി നിരീക്ഷണവുംജനങ്ങളുടെ സംരക്ഷണവും നിറവേറ്റുന്നതിനായി വളരെ ആത്മാർത്ഥമായാണ് ജോലികൾ നിർവഹിക്കുന്നുത് നാട്ടുകാർക്കും ജനങ്ങൾക്കും വേണ്ടി ഉത്തരവാദിത്തത്തോടെ വനംവകുപ്പിന്റെ ജോലി നിർവഹിക്കുക എന്നതിലപ്പുറം ആത്മാർത്ഥമായി ജോലിചെയ്യുന്നവരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ ഇന്നുണ്ടായ അക്രമങ്ങൾ അഴിച്ചുവിടുന്നത് തിനായി ഒരു കൂട്ടം ആൾക്കാർ ഇതിനായി മുതിരുന്നു

ഇന്ന് രാവിലെ പുതിയേടം ഭാഗത്ത് വനംവകുപ്പ് ജീവനക്കാർക്കു നേരെ സംഘർഷം സൃഷ്ടിച്ചതിൽ വനംവകുപ്പ് സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ അപലപിക്കുന്നു.

സ്വന്തം ജീവൻ നോക്കാതെ ജില്ലയിൽ നിന്നും മറ്റു ജില്ലയിൽ നിന്നും ഇവിടെ എത്തിയ ജീവനക്കാർ രാപ്പകലില്ലാതെ ജനങ്ങളോടൊപ്പം നിന്ന് സത്യസന്ധമായ ആണ് ജോലി ചെയ്യുന്നത്.

ഇന്ന് പുതിയേടം ഭാഗത്ത് ഉണ്ടായത് താൽപര്യ കക്ഷികളുടെ സ്വയം ലക്ഷ്യങ്ങൾക്കായി സംഘർഷം സൃഷ്ടിക്കുന്നതിനു ജനങ്ങളിൽ ഭീതി പരത്തുന്ന എന്ന ലക്ഷ്യം മുന്നിൽ കണ്ടിട്ടുള്ളതാണ്. എന്ന് മനസിലാക്കാവുന്നതാണ്. ഇതിനെതിരെ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ശക്തമായി പ്രതിഷേധിക്കുന്നു

Leave A Reply

Your email address will not be published.