Listen live radio

ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി അറസ്റ്റിൽ

after post image
0

- Advertisement -

 

 

അങ്കമാലി: ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ് പൊലീസ് പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയായ മുഹമ്മദ് ബംഗളൂരു- കൊച്ചി ബസിലാണ് ഹാഷിഷ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് അങ്കമാലി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾക്കായി കൊണ്ടുവരികയായിരുന്ന ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് എത്തിച്ചതെന്നാണ് വിവരം. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി.

 

 

Leave A Reply

Your email address will not be published.