Listen live radio

ഐപിഎൽ മെഗാ താര ലേലത്തിന്റെ തിയതി പുറത്തുവിട്ട് ബിസിസിഐ

after post image
0

- Advertisement -

 

 

 

മുംബൈ: ഐപിഎൽ മെഗാ താര ലേലത്തിന്റെ തിയതി ബിസിസിഐ പുറത്തുവിട്ടു. ഫെബ്രുവരി ഏഴ്, എട്ട് തിയതികളിൽ നടത്താനാണ് നീക്കം.
ബംഗളൂരുവായിരിക്കും ലേലത്തിന്റെ വേദി. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്.

കോവിഡ് ബാധ കൂടുതൽ സങ്കീർണമാകാതിരുന്നാൽ മെഗാ ലേലം ഇന്ത്യയിൽ നടത്താൻ തന്നെയാണ് ബിസിസിഐ തീരുമാനം. ലേലം യുഎഇയിൽ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐയുമായി അടുത്തവൃത്തങ്ങൾ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. പത്തു ടീമുകളാണ് ഇക്കുറി മെഗാ താര ലേലത്തിൽ പങ്കെടുക്കുക.

സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലെ ലഖ്നൗ ഫ്രാഞ്ചൈസിയും സിവിസി ക്യാപ്പിറ്റലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമാണ് പുതിയ ടീമുകൾ. എന്നാൽ സിവിസി ക്യാപ്പിറ്റൽസിന്റെ കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇവർക്കു ചില വാതുവയ്പ്പ് കമ്പനികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുയർന്നതിനെ തുടർന്ന് ബിസിസിഐ ഇടപെട്ടിരിക്കുകയാണ്.

 

 

Leave A Reply

Your email address will not be published.