Listen live radio

പി.ടി.തോമസിൻ്റെ വേർപാടിൽ മാനന്തവാടിയിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു

after post image
0

- Advertisement -

മാനന്തവാടി: കെ.പി.സി.സി. വർക്കിംഗ് പ്രവിഡണ്ടും, എം.എൽ.എയുമായ പി.ടി.തോമസിൻ്റെ വേർപാടിൽ മാനന്തവാടിയിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. പൊതു സമൂഹത്തിനും തീരാ നഷ്ട്ടമാണ് പി. ടി. യുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. ഏതു വിഷയങ്ങളിലും ശരി മാത്രം നോക്കി വ്യക്തിപരമായ താത്പര്യങ്ങൾ മാറ്റി വെച്ച് അഭിപ്രായങ്ങൾ ആരുടെ മുഖത്ത് നോക്കി പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത നേതാവായിരുന്നു പി. ടി.തോമസ്. അക്ഷരാർത്ഥത്തിൽ കറ കളഞ്ഞ മതേതരവാദി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.

ദുർബലമായ പരിതസ്ഥിതിയെ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടം വ്യക്തിപരമായും രാഷ്ട്രീയമായും വലിയ നഷ്ടമുണ്ടാകും എന്ന് തിരിച്ചറിഞ്ഞിട്ടു പോലും തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായില്ല എന്നുള്ളത് പൊതു സമൂഹത്തോട് അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. പി.ടി.തോമസിൻ്റെ വിയോഗം, പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്ന് മാനന്തവാടി യിൽ സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് നിയോജക മണ്ഡലം എം.എൽ.എ.ഒ.ആർ.കേളു സംസാരിച്ചു.

Leave A Reply

Your email address will not be published.