Listen live radio

തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും; സന്നിധാനത്തടക്കം നിയന്ത്രണങ്ങൾ

after post image
0

- Advertisement -

 

 

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജക്ക് മുന്നോടിയായുള്ള തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. വിവിധ സ്ഥലങ്ങളിൽ ഭക്തി നിർഭരമായ വരവേൽപ്പാണ് ഘോഷയാത്രക്ക് ലഭിച്ചത്.

ഇന്നലെ രാത്രി ളാഹ സത്രത്തിൽ തങ്ങിയശേഷം ഇന്ന് പുലർച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. പമ്പയിൽ അയ്യപ്പ ഭക്തകർക്ക് തങ്കഅങ്കി ദർശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവർത്തകർ സന്നിധാനത്തേക്ക് കൊണ്ടുവരും. ശരംകുത്തിയിൽ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേർന്ന് സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോകും. കൊടിമരചുവട്ടിൽ വച്ച് ദേവസ്വം ബോർഡ് പ്രസിഡൻറും മെമ്പർമാരും ചേർന്ന് സ്വീകരിക്കും. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.

നാളെ രാവിലെ 11.45 നും 1.15 നും ഇടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാർത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെ മണ്ഡലപൂജ സമാപിക്കും. തങ്ക അങ്കി പമ്പയിൽ എത്തിചേരുന്നതിൻറെ ഭാഗമായി ഉച്ചക്ക് പന്ത്രണ്ട് മണിമുതൽ ഒന്നര വരെ പമ്പ-നിലക്കൽ ശബരിമല പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിടുണ്ട്. ഉച്ചക്ക് ശേഷം തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പോകുന്നതിനും നിയന്ത്രണം ഉണ്ട്.

 

Leave A Reply

Your email address will not be published.