Listen live radio

‘യുഡിഎഫും ബിജെപിയും ചെറിയ വിഷയങ്ങളില്‍ പോലും വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

after post image
0

- Advertisement -

മലപ്പുറം: പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും കുറ്റപ്പെടുത്തി. ബിജെപിയെ രാഷട്രീയമായി നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ ഉയര്‍ന്നുവരണം. കേരളത്തില്‍ ഇനി വികസനം നടക്കാന്‍ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് ഇപ്പോള്‍ പ്രതിപക്ഷം.

ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. കേന്ദ്രത്തില്‍ നിന്ന് തികഞ്ഞ അവഗണനയാണ് നേരിടുന്നത്. യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നു. ഓരോ ചെറിയ വിഷയങ്ങളിലും വര്‍ഗീയത കലര്‍ത്തുന്നു. യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

Leave A Reply

Your email address will not be published.