Listen live radio

സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ’ 2021 ന് തുടക്കമായി

after post image
0

- Advertisement -

 

 

വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും കൃഷിവകുപ്പും സംയുക്തമായി ഡിസംബർ 27 മുതൽ 31 വരെ സംഘടിപ്പിക്കുന്ന സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ’ 2021 ന് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടിയിൽ വിവിധ സാങ്കേതിക സെമിനാറുകളും കർഷകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും കിസാൻ മേളയും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. സങ്കേതിക വിദ്യാവാരത്തിന്റെ ഒന്നാം ദിനമായ 27/12/2021 തിങ്കളാഴ്ച്ച നടന്ന പരിപാടിയിൽ ഡോ.ഉഷ സി. തോമസ് (അസോസിയേറ്റ് പ്രൊഫസർ ആൻഡ് ഹെഡ്, എ ഐ സി ആർ പി, ആർ എ ആർ എസ്(SZ), വെള്ളായണി) തീറ്റപ്പുൽകൃഷി എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഉച്ചയ്ക്ക് 2 മണിക്ക് വി എച്ച് എസ് ഇ വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങളും അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ മത്സര പ്രദർശനവും നടത്തി. സങ്കേതിക വിദ്യാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി അഷിത എം. ആർ. സ്വാഗതപ്രസംഗവും കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. അലൻ തോമസ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ ഷെമീർ പരിപാടിയുടെ ഉദ്ഘാടനകർമം നിർവ്വഹിച്ചു. മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർഡോ. കെ. പി. കുഞ്ഞിക്കണ്ണൻ അവർകൾ പ്രത്യേക പ്രഭാഷണം നടത്തി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ജെസ്സി ജോർജ്, വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ഫൈസൽ സി. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. വി. കെ വയനാട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ റാണി സി. വി. നന്ദി അർപ്പിച്ചു.

 

Leave A Reply

Your email address will not be published.