Listen live radio

‘ മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു’, രാഹുൽ ഗാന്ധിയെ പരിഹരിച്ച് സന്ദീപ് വാര്യർ

after post image
0

- Advertisement -

പാലക്കാട്: രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനിടെ വയനാട് എംപിക്കെതിരെ പരിഹാസം നിറഞ്ഞ പോസ്റ്ററുമായി ബിജെപി.

ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്റര്‍ പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. പോസ്റ്റര്‍ വൈറലാവുകയാണ്. ‘ മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു എന്നാണ് പോസ്റ്ററില്‍ പറയുന്നത്. 51 വയസുകാരനായ രാഹുല്‍ ​ഗാന്ധി എംപിയെ കാണ്‍മാനില്ലെന്നും അവസാനമായി കണ്ടത് ബാങ്കോക്കില്‍’ ആണെന്നും പോസ്റ്ററില്‍ പറയുന്നു.

അതേസമയം, രാഹുല്‍ ഗാന്ധി അടുത്ത ‘വ്യക്തിപരമായ’ വിദേശ യാത്രയിലാണുള്ളത്. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വിദേശത്തേക്ക് പുറപ്പെട്ടത്. തന്റെ ലണ്ടന്‍ യാത്ര കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുന്‍പാണ് രാഹുലിന്റെ അടുത്ത വിദേശയാത്ര. കോണ്‍ഗ്രസ് നേതൃത്വമാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, കോണ്‍ഗ്രസിലെ സമുന്നത നേതാവ് ഇപ്രകാരം പെരുമാറുന്നത് അണികള്‍ക്കിടയില്‍ കനത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യവും, ഇതുപോലെ ലണ്ടനിലേക്ക് പോയ രാഹുല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഒരു ദിവസം മുന്‍പാണ് തിരിച്ചെത്തിയത്.

 

രാഹുല്‍ ഗാന്ധിയുടെ ദുരൂഹമായ വിദേശ യാത്രകളെപ്പറ്റി ഭരണകക്ഷിയായ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ നിന്നും ആരോപണമുയര്‍ന്നിരുന്നു. ഇതോടെ, രാഹുലിനെ വിദേശയാത്രകള്‍ തികച്ചും വ്യക്തിപരമാണെന്നും ഇതേക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പടച്ചു വിടരുതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി പ്രസ്താവനയിറക്കിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍, രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് എത്തി. ‘രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്’ – കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

Leave A Reply

Your email address will not be published.