Listen live radio

രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് 30,000 കടന്നു; ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമത്

after post image
0

- Advertisement -

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 33750 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി. കൊവിഡ് കേസുകളിൽ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.

മഹാരാഷ്ട്രയിൽ 510 പേർക്കും ദില്ലിയിൽ 351 പേർക്കും കേരളത്തിൽ 156 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ കേരളം മൂന്നാമതെത്തി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തിയതോടെ പശ്ചിമബംഗാളിൽ ഇന്ന് മുതൽ രണ്ടാഴ്ച്ചത്തെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. സ്വകാര്യ ഓഫീസുകളിൽ 50% ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന.

സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. യുകെയിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയതിനൊപ്പം ദില്ലിയിൽ നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ചയും വെള്ളിയാഴ്ച്ചയുമാക്കി ചുരുക്കി.

 

Leave A Reply

Your email address will not be published.