Listen live radio

വാളയാര്‍ ആര്‍.ടി.ഓ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്, 67000 രൂപ പിടിച്ചെടുത്തു

after post image
0

- Advertisement -

വാളയാര്‍: വാളയാര്‍ ആര്‍.ടി.ഓ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. പരിശോധനയില്‍ 67000 രൂപ പിടിച്ചെടുത്തു.

വിജിലന്‍സ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്ന് ഓടി. പണം കൂടാതെ ഉദ്യോഗസ്ഥര്‍ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലന്‍സ് പറയുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഏജന്റുമാരെ വെച്ച്‌ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്യും. വിജിലന്‍സ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.

Leave A Reply

Your email address will not be published.