Listen live radio

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത് ; മകരവിളക്കിന് കൂടുതൽ പൊലീസ്

after post image
0

- Advertisement -

ശബരിമല: സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്.മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്.സന്നിധാനത്ത് മകരവിളക്കിന്
കൂടുതൽ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി.

മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദ‍ർശനം നടത്തുന്നത്. ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം. നടവരവും അപ്പം അരവണവിറ്റുവരവും ചേർത്താണിത്. മകരവിളക്ക് കാണുന്നതിന് പമ്പ ടോപ്പ് ഉൾപ്പടെ സജീകരിക്കാൻ തുടങ്ങി. പരമാവധി തീർത്ഥാടകരെ മകരവിളക്ക് ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി

സന്നിധാനത്ത് ഇപ്പോൾ 440 പൊലീസുകാരാണ് ജോലി ചെയ്യുന്നത്. സാധാരണ 1200 പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് എണ്ണം കുറച്ചത്. എന്നാൽ പേട്ട തുള്ളൽ കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങും. മകരവിളക്ക് വരെ തീർത്ഥാടകർ സന്നിധാനത്ത് തുടരാനും സാധ്യതയുണ്ട്. മകരജ്യോതി ദ‍ർശിക്കാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വിന്യസിക്കും

Leave A Reply

Your email address will not be published.