Listen live radio

ആരോഗ്യ ഇൻഷൂറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് നടപ്പിലാക്കുക; കെ.എസ്.എസ്.പി.എ വയനാട് ജില്ലാ സമ്മേളനം

after post image
0

- Advertisement -

മാനന്തവാടി: കേരളത്തിലെ പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ്പ് നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവം വെടിയണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മാനന്തവാടി വ്യാപാര ഭവനിൽ നടന്ന വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചു. ജീവിതത്തിൻ്റെ മുഴുവൻ സർക്കാരിനെയും, സമൂഹത്തെയും സേവനം നടത്തിയവരാണ് സർവ്വീസ് പെൻഷൻകാർ. അത് കണ്ടില്ലെന്ന് നടിക്കുന്നത് നന്ദി കേടാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. കെ.എസ്.എസ്.പി.എ വയനാട് ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും എ.ഐ.സി.സി.മെമ്പറുമായ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കെ.രാമനുണ്ണി, അഡ്വ.എൻ.കെ.വർഗ്ഗീസ്, വി.വി.നാരായണവാര്യർ, കമ്മന മോഹനൻ, നസീം ബീവി, ജി.വിജയമ്മ ടീച്ചർ, അഹമ്മദ് കുട്ടി മാസ്റ്റർ, സരസമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.