Listen live radio

സംഘപരിവാറിൻ്റെ ന്യൂനപക്ഷ വേട്ട; ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

after post image
0

- Advertisement -

സംഘപരിവാറിൻ്റെ ന്യൂനപക്ഷ വെട്ടക്കെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഷെജിൻ ജോസ് അധ്യക്ഷൻ ആയി സി ശംസുദ്ധീൻ, ബിനീഷ് എൻ വി, പി ജംഷീദ് എന്നിവർ സംസാരിച്ചു. ബത്തേരിയിൽ നടന്ന പ്രതിഷേധതെരുവ് ബ്ലോക്ക് സെക്രട്ടറി ലിജോ ജോണി ഉദ്ഘാടനം ചെയ്തു.

പ്രവീൺ പി വി അദ്ധ്യക്ഷനായി , കെ വൈ നിധിൻ ടി പി ഋതുഷോബ്,ലിൻസൻ ജോസഫ്,സിബിൽ, ശരത് എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ നടന്ന സി ഐ ടി യു ഏരിയ സെക്രട്ടറി ടി കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു.

അജിത്ത് വർഗ്ഗീസ് അധ്യക്ഷൻ ആയി ജിതിൻ കെ ആർ, എ കെ റൈഷാദ്, അഖിൽ കെ എന്നിവർ സംസാരിച്ചു. വൈത്തിരിയിൽ നടന്ന പരിപാടി ബ്ലോക്ക് ട്രഷറർ സി യൂസഫ് ഉദ്ഘാടനം ചെയ്തു. പി സുഭാഷ് അധ്യക്ഷൻ ആയി. വിജേഷ് ചന്ദ്രൻ എസ് മനോജ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.