Listen live radio

ഒമാൻ സർക്കാർ സമ്മാനിക്കുന്ന ദീർഘകാല വിസ വയനാട് സ്വദേശി കുനിങ്ങാരത്ത് കെ. അബ്ദുൾ നാസർ ഉൾപ്പടെ 26 പേർക്ക്

after post image
0

- Advertisement -

കൽപ്പറ്റ: ഒമാനിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് നിക്ഷേപം നടത്തി ആഭ്യന്തര ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിനും സാമ്പത്തിക വളർച്ചക്കും സംഭാവന നൽകുന്നവർക്കായി ഒമാൻ സർക്കാർ സമ്മാനിക്കുന്ന ദീർഘകാല വിസ (റെസിഡൻസ് സർട്ടിഫിക്കറ്റ് ) വയനാട് സ്വദേശി കുനിങ്ങാരത്ത് കെ. അബ്ദുൾ നാസർ ഉൾപ്പടെ 26 പേർക്ക് നൽകി. തദ്ദേശ ഉൽപ്പന്നങ്ങൾ കൂടുതലായി നിർമ്മിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയിൽ പങ്കാളികളാകുന്ന പ്രമുഖർക്കാണ് ഒമാൻ സർക്കാർ 5 വർഷം മുതൽ 10 വർഷം വരെയുള്ള ദീർഘകാല വിസ നൽകുന്നത്.

വയനാട് വെള്ളമുണ്ട സ്വദേശിയും അൽ കരാമ ഗ്രൂപ്പ് സ്ഥാപകനുമായ കെ. അബ്ദുൾ നാസർ കുനിങ്ങാരത്ത് , ഷാഹിദ് ഫുഡ്സ് ആൻ്റ് സ്പൈസസ് ചെയർമാൻ മുഹമ്മദ് അഷ്റഫ് , ബാബൽ ഗ്രൂപ്പ് കമ്പനി എം.ഡി. ഡോ.. പി. എ മുഹമ്മദ് , എസ്. മുഹമ്മദ് ബഷീർ, മലബാർ ഗോൾഡ് ഒമാൻ ഹെഡ് കെ.നജീബ് എന്നീ മലയാളികളുൾപ്പടെ 26 പേർക്കാണ് ഇത്തവണ ദീർഘകാല വിസ സമ്മാനിച്ചത് . ഒമാൻ വ്യവസായ വാണിജ്യ വ്യാപാര പ്രോത്സാഹന വകുപ്പ് മന്ത്രി അസ്ലം ക്വായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് എല്ലാവർക്കും റെസിഡൻസ് കാർഡുകൾ സമർപ്പിച്ചു. അണ്ടർ സെക്രട്ടറി അസില ബിൻറ് സലിം അൽ സംസാനിയും ചടങ്ങിൽ സംബന്ധിച്ചു.
തദ്ദേശ ഉൽപ്പന്ന വിപണനത്തിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയെന്നതാണ് ഒമാൻ സർക്കാർ പദ്ധതി.

2001 ൽ പ്രവർത്തനം തുടങ്ങിയ അൽ കരാമ ഗ്രൂപ്പ് ഒമാനിലെ ലീഡിംഗ് റീട്ടെയ്ൽ വ്യാപാര ശൃംഖലയാണ്. തൊഴിൽ തേടി വയനാട്ടിലെ വെള്ളമുണ്ടയിൽ നിന്ന് ഗൾഫിലേക്ക് പോയ കുനിങ്ങാരത്ത് കെ. അബ്ദുൾ നാസർ തൻ്റെ കഠിനാദ്ധ്വാനം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതും പുതിയ തൊഴിൽ അവസരങ്ങൾ ഒമാനിൽ സൃഷ്ടിച്ചതും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് നാസർ. ഒമാൻ സർക്കാരിൻ്റെ അംഗീകാരത്തിന് ഭരണാധികാരി സുൽത്താൻ ഹെയ്തും ബിൻ താരീഖിനോടും ഒമാൻ സർക്കാരിനോടും വലിയ നന്ദിയുണ്ടെന്ന് നാസർ പറഞ്ഞു.

Leave A Reply

Your email address will not be published.