Listen live radio

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അന്തരാഷ്ട്ര ഹോട്ട് ആൻഡ് സ്പയ്സി ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ മേള നടത്തി

after post image
0

- Advertisement -

വയനാട്ടിൽ സുലഭമായി ലഭിക്കുന്ന കപ്പ പ്രധാന വിഭവമാക്കി കൊണ്ട് നടത്തിയ ഭക്ഷ്യ മേളയിൽ  നൂറോളം വിഭവങ്ങൾ പ്രദർശിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ദീൻ ദയാൽ ഗ്രാമീൺ കൗശൽ യോജനയിലെ വിദ്യർത്ഥികൾ ആണ് ഭക്ഷ്യ മേള ഒരുക്കിയത്.

ഭക്ഷ്യ മേള വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല ഉത്ഘാടനം ചെയ്തു. അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, സ്റ്റേറ്റ് ഹെഡ് റോബിൻ ജോസഫ്, കോ ഓർഡിനേറ്റർ ജോജോ തോപ്പിൽ, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ സംസാരിച്ചു. സെന്റർ ഹെഡ് ജാൻസി ലിജോ, അധ്യാപകരായ  ചിഞ്ചു മരിയ,  അമൻറ്റ ജോൺസൻ, ഏലിയാമ്മ എം.പി എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.